NITHIN R NAD
മലയാള ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, നോവലിസ്റ്റുമാണ് നിധിൻ ആർ നാഥ് (Nidhin R Nath). കണ്ണൂർ ജില്ലയിലെ തലശ്ശേരി സ്വദേശിയായ അദ്ദേഹം ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം യു.എൽ സൈബർപാർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി നോക്കുന്നു. ചലച്ചിത്ര മേഖലയിൽ സജീവമായ നിധിൻ 'ബഫറിംഗ്' (2018), 'യാനം' (2019), 'ദി ബേസ്മെന്റ്' (2019), 'ദി ചാർണൽ ഹൗസ്' (2022) തുടങ്ങിയ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്. നിഗൂഢതയും ഭ്രമവും സൈക്കോളജിക്കൽ ത്രില്ലർ ഘടകങ്ങളും നിറഞ്ഞ കഥകളാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ പ്രധാന സവിശേഷത