V T. BHATTATHIRIPPAD
കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാന നായകനും, പ്രമുഖ നാടകകൃത്തും, ഉപന്യാസകാരനുമായിരുന്നു വി.ടി. ഭട്ടതിരിപ്പാട് (വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട്: 1896-1982). "നമ്പൂതിരിയെ മനുഷ്യനാക്കുക" എന്ന ലക്ഷ്യത്തോടെ, നമ്പൂതിരി സമുദായത്തിൽ നിലനിന്നിരുന്ന കടുത്ത അനാചാരങ്ങൾക്കും സ്ത്രീവിരുദ്ധതയ്ക്കുമെതിരെ വിപ്ലവകരമായ പോരാട്ടം നയിച്ച വ്യക്തിത്വമാണ് അദ്ദേഹം. നമ്പൂതിരി സ്ത്രീകളുടെ കഷ്ടപ്പാടുകൾക്ക് അറുതിവരുത്താനും വിദ്യഭ്യാസ സ്വാതന്ത്ര്യത്തിനും വിധവാവിവാഹത്തിനുമായി അദ്ദേഹം ശക്തമായി വാദിച്ചു. സമുദായ പരിഷ്കരണത്തിനായി അദ്ദേഹം രചിച്ച 'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്' എന്ന നാടകം മലയാള നാടക ചരിത്രത്തിലും സാമൂഹിക മാറ്റത്തിലും ഒരു വലിയ വഴിത്തിരിവായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ ആത്മകഥയാണ് 'കണ്ണീരും കിനാവും'. തൃശൂർ മുതൽ ചന്ദ്രഗിരിപ്പുഴ വരെ അദ്ദേഹം നയിച്ച 'യാചനയാത്ര' കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു സമരമുറയായിരുന്നു