Ilango Adigal
സംഘകാല മഹാകാവ്യങ്ങളിലൊന്നായ ചിലപ്പതികാരത്തിന്റെ രചയിതാവാണ് ഇളങ്കോവടികൾ അഥവാ ഇളംകോ അടികൾ. ചേരരാജാവായിരുന്ന ചേരൻ ചെങ്കുട്ടുവന്റെ അനുജനായിരുന്ന അദ്ദേഹം ജൈനമതക്കാരനായിരുന്നു. തമിഴ് സാഹിത്യത്തിലെ 5 മഹാകാവ്യങ്ങളിലൊന്നായി ചിലപ്പതികാരം അറിയപ്പെടുന്നു ഐതിഹ്യപ്രകാരം ഏതോ ജ്യോത്സ്യൻ ഇളങ്കോവടികൾ രാജാവാകുമെന്നു പ്രവചിച്ചു.